സ്വർണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണത്തിന് ഒരുലക്ഷം രൂപയുടെ പുറത്തായിരിക്കും നിരക്ക്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിൽ മാറ്റം ഉണ്ടാകുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.വിവാഹപാർട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് അടിക്കടിയുള്ള ഈ വർധനവ് ബാധിക്കുന്നത്. വിപണിയില്‍ ഒരു പവന് ഒരു ലക്ഷം എന്ന ദുഃസ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ ഇനി വെറും 8880 രൂപ കൂടി വര്‍ധിച്ചാല്‍ മതി. സെപ്തംബര്‍ എട്ടിന് 79,880 രൂപയായിരുന്നു പവന്റെ നിരക്ക്. ഒരു മാസങ്ങള്‍ക്കിപ്പുറം ഇന്ന് 90,000 കടന്നു.