പ്രണയബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ അമലിനെ യുവതിയുടെ പിതാവ് സുരേഷ് എന്നയാളാണ് ക്രൂരമായി മര്‍ദിച്ചത്. സുരേഷ് മണ്‍വെട്ടി കൊണ്ട് അമലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ അമലിനെ സുരേഷും സംഘവും തുടര്‍ച്ചയായി ചവിട്ടി. ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അമല്‍ മരിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് വിളിക്കുന്നുവെന്ന വ്യാജേനയാണ് അമലിനെ ഇവര്‍ വിളിച്ചുവരുത്തിയത്.