മുസ്ലിം ലീഗിന്റെ വർക്കല നിയോജക മണ്ഡലത്തിലെ സമുന്നത നേതാവും, ഇടവ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇടവ ഹാമിദ് സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചു.

ഇഡ്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വർക്കല നിയോജക മണ്ഡലത്തിലെ സമുന്നത നേതാവും, ഇടവ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ഇടവ ഹാമിദ് സ്റ്റേജിൽ കുഴഞ്ഞു വീണു മരിച്ചു.

ഇടവാ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും എല്ലാ വിഷയങ്ങൾക്കും എ+ നേടിയ എല്ലാ വിദ്യാർത്ഥികൾക്കും സി.എച്ച്.മുഹമ്മദ് കോയ ചാരിറ്റബിൾ ട്രസ്റ്റിന്റെ അവാർഡ് വിതരണത്തിനായും
ആദരിക്കുന്നതിനും വേണ്ടി ഇഡ്യൻ യൂണിയൻ മുസ്ലിം ലീഗ് ഇടവ പഞ്ചായത്ത് കമ്മിറ്റി ജവഹർ പബ്ലിക് സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിലെ ഈശ്വര പ്രാർത്ഥന നേരം സ്റ്റേജിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ ആംബുലൻസ് വരുത്തി സഹപ്രവർത്തകർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ശ്രീ. ഹാമിദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും,  
യു ഡി എഫ് ഇടവ പഞ്ചായത്ത് കമ്മിറ്റി കൺവീനറുമായിരുന്നു. 

ഭാര്യ : ജനീഫ
മക്കൾ : വിനോദ് (യു എ ഇ)
                    സനോജ് 
                   (കേരള വാട്ടർ അതോറിറ്റി)
മരുമകൾ : ഫൗസി

ഖബറടക്കം ഇന്ന്, 24.10.2025 വെള്ളിയാഴ്ച കാലത്ത് പത്തു മണിക്ക് ഇടവ ആലുംമൂട്ടിൽ പള്ളി ഖബർസ്ഥാനിൽ.