ആറ്റിങ്ങൽ :പേരാമ്പ്രയിൽ സി.പി.എം അക്രമി സംഘ വും പോലീസും നടത്തിയ അഴിഞ്ഞാട്ടത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം. പി യ്ക്കും, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും പരിക്ക് പറ്റിയതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ. ബിഷ്ണു നേതൃത്വം കൊടുത്ത പ്രകടനത്തിൽ ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റ്മാർ, കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ്മാർ, കോൺഗ്രസ് കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ, കോൺഗ്രസ് ബൂത്ത്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.