വിപണി വിറപ്പിച്ച സർവകാല റെക്കോഡുകൾക്ക് പിന്നാലെ സ്വർണവിലയിൽ നേരിയ ആശ്വാസംകണ്ടുതുടങ്ങിയ ഘട്ടമാണിത്. 97,360 രൂപവരെ എത്തിയ 22 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോൾ ഇടിവാണ് തുടരുന്നത്. സ്വർണവിപണിയിലെ നിക്ഷേപകരുടെ ഇടപെടലാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ രണ്ട് തവണ കുറഞ്ഞ വിപണി വില ഇപ്പോൾ 92,120 രൂപയിലെത്തി നിൽക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 11,515 രൂപയുമാണ് ഇന്ന് നൽകേണ്ടത്.