മണക്കാട് എംഎസ്‌കെ നഗർ സ്വദേശി അജീഷ് കുമാർ, കരുമം ഇടഗ്രാമം സ്വദേശി അജി എന്നു വിളിക്കുന്ന അജയൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രതിയായ അജയൻ ഭാര്യ പ്രീതയുമായി പിണങ്ങി കഴിയുകയായിരുന്നു. ഇത് ചോദിക്കുന്നതിനായി പ്രീതയുടെ സഹോദരൻ രാഹുൽ, കൂട്ടുകാരായ ഷിജോ, ജോജോ, ടെൽജിൻ എന്നിവരുമായി കരുമം ഇടഗ്രാമത്തെ വിട്ടിൽ എത്തിയാതായിരുന്നു. വീട്ടിൽ എത്തി അജയനെ ചോദ്യം ചെയ്തതിൽ ഉണ്ടായ വിരോധത്തിൽ കേസിലെ ഒന്നാം പ്രതിയായ അജീഷിനെയും കൂട്ടി അജയൻ ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷിജോ എന്നയാൾ മരണപ്പെടുകയും ചെയ്തു. ബാക്കിയുള്ളവർ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോർട്ട് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
