ആലംകോട് : കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മദിനവും ആയ ഒക്ടോബർ 31 ന് വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യുഡിഎഫ് ചെയർമാൻ ശ്രീ എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡണ്ടും കോർ കമ്മിറ്റി ചെയർമാനുമായ ശ്രീ ജെ സുരേന്ദ്ര കുറുപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ എസ് ജാബിർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വക്കേറ്റ് നാസിമുദ്ദീൻ, ബ്ലോക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം സന്തോഷ് വഞ്ചിയൂർ വാർഡ് പ്രസിഡണ്ടുമാരായ സബീർ ഖാൻ, രാജീവ് മണ്ഡലം ഭാരവാഹികളായ രാജേഷ്, ലാലു, നാസർ പുതിയ തടം തുടങ്ങിയവർ സംസാരിച്ചു.
