തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച അമല്‍ ബാബുവിന്റെ ഹൃദയം മറ്റൊരു രോഗിക്ക് നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമലിന്റെ അഞ്ച് അവയങ്ങങ്ങള്‍ ദാനം ചെയ്യുമെന്ന് വിവരം ലഭിച്ചു.
ഹൃദയം എയര്‍ ലിഫ്റ്റ് വഴി തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. രാവിലെ 9 മണിയോടെ ഹൃദയം യാത്ര തുടങ്ങും.
മലയിന്‍കീഴ് സ്വദേശിയായ അമല്‍, വാഹനാപകടത്തില്‍ പരിക്കേറ്റ് നാല് ദിവസം മുമ്പ് കിംസ് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് വിവരം.
ചികില്‍സയ്ക്കിടയില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയും ചെയ്തു.