കൊല്ലത്ത് കാട്ടുപന്നി വയോധികയുടെ വിരല്‍ കടിച്ചെടുത്തു. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന നിലമേല്‍ കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയെ കാട്ടുപ്പന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ ഇടതു കൈയുടെ വിരലാണ് നഷ്ടപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു കാട്ടുപന്നിയുടെ ആക്രമണം. സാവിത്രിയമ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി