പെപ്പർ സ്പ്രേയുടെ ഉപയോഗം; സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. പുന്നമൂട് സ്കൂളിലെ 4 വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പെപ്പർ സ്പ്രേ ഉപയോഗിച്ചതാണ് അസ്വസ്ഥത ഉണ്ടാകാൻ കാരണം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടികളെ ആദ്യം നേമം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് കുട്ടികളെ ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജിലേക്കും മാറ്റി. നാല് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് ദേഹാസ്വാസ്ഥ്യം നേരിട്ടത്. ആറ് വിദ്യാർഥികളെയാണ് ആശുപത്രിയിൽ എത്തിച്ചത് എന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ട് ആർ കൃഷ്ണവേണി പറഞ്ഞു.പ്ലസ് വൺ സയൻസ് ബാച്ചിലെ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 4 ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കും ആണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. റെഡ് കോപ്പ് എന്ന പേരാണ് വിദ്യാർത്ഥികൾ പറഞ്ഞത്. റെഡ് കോപ്പ് എന്നത് പെപ്പർ സ്പ്രേ ആണ്. കുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടായതിനെത്തുടർന്ന് ആറു പേരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട് എന്നും ജനറൽ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.