കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോള്‍ പിരിവ് നിലനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ടോള്‍ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശം നല്‍കി.
ക്രുഴിയെടുക്കുന്ന ഭാഗങ്ങളില്‍ യാത്ര സുരക്ഷിതമല്ലെന്നും ദേശീയപാത അതോറിറ്റി സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് സെപ്റ്റംബര്‍ അവസാനത്തില്‍ കോടതി ടോള്‍ പിരിവ് വിലക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ ഘട്ടങ്ങളായി ചെയ്യുന്നുണ്ടെന്നാണ് എന്‍എച്ച്എഐയുടെ വിശദീകരണം.
മുരിങ്ങൂരിലും ആമ്പല്ലൂറിലും ഗതാഗത തടസമുണ്ടായി. റോഡ് തകര്‍ന്ന ഇടങ്ങളില്‍ ബാരിക്കേഡ് കെട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ദേശീയപാതാ അതോറിറ്റി ഇത് പാലിച്ചില്ല. ഇത് യാത്രക്കാര്‍ക്ക് സുരക്ഷാ പ്രശ്നം ഉണ്ടാക്കുന്നെന്നും ജില്ലാ കലക്ടര്‍ കോടതിയെ അറിയിച്ചു.
ഹൈക്കോടതി വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്ന് ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് നിര്‍ദേശിച്ചു