വികാസ് ഭവന്‍റെ പിന്നിലേക്ക് രാത്രിയിൽ വന്ന വാഗൺ ആറും ഒരു ആക്ടീവയും; കണ്ടം ചെയ്യാൻ സൂക്ഷിച്ച വാഹനങ്ങളുടെ ബാറ്ററി മോഷണം, അറസ്റ്റ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷണം നടത്തിയ പ്രതി പിടിയിൽ. വികാസ് ഭവൻ ബിൽഡിംഗിന്‍റെ പിന്നിൽ കണ്ടം ചെയ്യാൻ സൂക്ഷിച്ചിരുന്ന വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ച പ്രതിയാണ് പിടിയിലായത്. അഞ്ചോളം മോഷണ കേസുകളിൽ പ്രതിയായ അനിലാണ് അറസ്റ്റിലായത്. ഓഡിറ്റ് വകുപ്പ്, ജല സേചന വകുപ്പ്, ഫിഷറീസ് വകുപ്പ്, വാണിജ്യ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ വാഹനങ്ങളിൽ നിന്നുമാണ് ബാറ്ററി പ്രതി ബാറ്ററികൾ മോഷ്ടിച്ചത്. പൊലീസ് സിസിടിവികൾ പരിശോധിച്ചതിൽ നിന്നും ഒരു വാഗണറും ഒരു ആക്ടിവ സ്കൂട്ടറും സംഭവസ്ഥലത്ത് വന്നതായി മനസിലായി.
എന്നാൽ വാഹനങ്ങളുടെ നമ്പർ കിട്ടിയില്ല. പൊലീസ് ഡിപ്പാർട്മെന്‍റിൽ നിന്നും പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഡെപ്യൂറ്റേഷനിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയി ജോലി ചെയ്യുന്ന സനൽകുമാർ വികാസ് ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി വന്ന തീയതിയും സമയവും അടക്കമുള്ള വിവരങ്ങൾ മ്യൂസിയം പൊലീസിന് കൈമാറി. എന്നാൽ പ്രതിയിലേക്ക് എത്താൻ അപ്പോഴും സാധിച്ചില്ല. രാത്രി ആയതിനാൽ വാഹങ്ങളുടെ നമ്പർ വ്യക്തം അല്ലായിരുന്നു.

തുടർന്ന് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വന്ന വാഹനം കണ്ടെത്താൻ സാധിച്ചു. എന്നാൽ നമ്പറോ പ്രതിയേയോ തിരിച്ചറിയാൻ സാധിച്ചില്ല. എന്നാൽ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പൊലീസ് ഓഫിസർ രാജേഷിന് കിട്ടിയ ഇൻഫർമേഷൻ ആണ് കേസിന് വഴിച്ചിരിവായത്. പ്രതി പ്രതി പിഎംജിയിൽ നടത്തുന്ന തട്ടുകടയിൽ വാഹനം നിർത്തുകയും അവിടെ നിന്നും ആളെ കയറ്റി പോകുന്നതും സിസിടിവിയിൽ ദൃശ്യമായി. അതിലൂടെ ആണ് പ്രതിയിലേക്ക് എത്തിയത്. 40 ഓളം സിസിടവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.