കുളത്തൂപ്പഴയിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയംവെച്ച് പണംത ട്ടിയ കേസിൽ ദമ്പതിമാർ പിടി യിൽ

കുളത്തൂപ്പഴയിൽ സ്വകാര്യ പണ
മിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയംവെച്ച് പണംത ട്ടിയ കേസിൽ ദമ്പതിമാർ പിടി യിൽ. കുളത്തൂപ്പുഴ കടമാൻകോ ട് രമ്യാഭവനിൽ രമ്യ, ഭർത്താവ് കൊല്ലം കല്ലുംതാഴം ഗീതാഭവ നിൽ വിഷ്ണു എന്നിവരാണ് കുള ത്തൂപ്പുഴ പോലീസിൻ്റെ പിടിയി ലാകുന്നത്.

ഓഗസ്റ്റ് 16-ന് കുളത്തൂപ്പുഴ യുപി സ്കൂൾ കവലയിലെ പണ മിടപാട് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. സ്വർ ണമാണെന്നു ധരിപ്പിച്ച് മുക്കു പണ്ടം പണയപ്പെടുത്തി 74,000 രൂപയാണ് കൈക്കലാക്കിയത്.
സ്ഥാപനത്തിലെ ജീവനക്കാർ ക്ക് സംശയംതോന്നി സ്വർണ ക്കടയിൽ എത്തിച്ച് പരിശോ ധിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറി ഞ്ഞത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിനുശേഷം ഇവിടെ നിന്നു കടന്ന പ്രതികൾ വയനാ ട്ടിൽ ഒളിവിൽ കഴിയുകയായിരു ന്നു. സൈബർസെല്ലിൻ്റെ സഹാ യത്തോടെ മൊബൈൽ ലൊ ക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്ര തികളെ റിമാൻഡ് ചെയ്തു.

സമാനരീതിയിൽ പലസ്ഥ ലങ്ങളിലും പ്രതികളടങ്ങിയ സംഘം തട്ടിപ്പ് നടത്തിയിട്ടു ണ്ടെന്ന് പോലീസ് സംശയിക്കു ന്നു. ഇടനിലക്കാരെ ഉപയോ ഗിച്ച് കമ്മിഷൻ വ്യവസ്ഥയിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തു ന്ന വൻസംഘം സംഭവത്തിനു പിന്നിൽ പ്രവർത്തിക്കുന്നതായാ ണ് പോലീസ് നിഗമനം.

പരിശോധിച്ചാലും പെട്ടെന്ന് തിരിച്ചറിയാനാകാത്തവിധം ചെ മ്പിൽ സ്വർണംപൂശിയാണ് തട്ടി പ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. പ്രതികളെ കസ്റ്റഡി യിൽ വാങ്ങി അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കുളത്തൂപ്പുഴ പോലീസ്.