എന്നാല്‍ ഇന്ത്യക്ക് തോല്‍പ്പിക്കേണ്ടത് ഓസ്‌ട്രേലിയയെ മാത്രമല്ല, മഴയെ കൂടിയാണ്. ഈ ആഴ്ച്ച മുഴുവന്‍ നവി മുംബൈയില്‍ മഴയായിരുന്നു. ഇന്നും മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. രാവിലെ മുതല്‍ നേരിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. മാത്രമല്ല, മേഘാവൃതവും ആയിരിക്കും. ഉച്ചകഴിഞ്ഞ് ആകാശം തെളിയുമെന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഇടയ്ക്കിടെയുള്ള ചാറ്റല്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇത് മത്സരത്തേയും ബാധിക്കും. മേഘാവൃതമായ ആകാശം ബൗളര്‍മാരെ സഹായിച്ചേക്കാം. അതുകൊണ്ടതുന്നെ ടോസ് നിര്‍ണായകമായിരിക്കും.
മത്സരം മഴ തടസപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും?
മത്സരത്തിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ഇന്ന് മത്സരം മഴ മുടക്കിയാലും നാളെ പുനരാരംഭിക്കും. എല്ലാ നോക്കൗട്ട് മത്സരങ്ങള്‍ക്കും ഐസിസി റിസര്‍വ് ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റിസര്‍വ് ദിനത്തില്‍ പോലും കാലാവസ്ഥ അനുകൂലമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ പ്രവേശിക്കും. പ്രാഥമിക റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിനെയാണ് ഫൈനലിലേക്ക് കടത്തി വിടുക. ഓസ്‌ട്രേലിയ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ നാലാമതും.