കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു

കൊല്ലത്ത് കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി തകര്‍ന്ന് വീണാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അടക്കം മരിച്ചത്. കൊട്ടാരക്കര ഫയര്‍ & റസ്‌ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങല്‍ സ്വദേശി സോണി എസ്. കുമാര്‍, നെടുവത്തൂര്‍ സ്വദേശിനി അര്‍ച്ചന, സുഹൃത്ത് ശിവകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചയോടെയാണ് സംഭവം. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാനെത്തിയയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അര്‍ച്ചന.
  കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ പഞ്ചായത്തിൽ ഇന്ന് രാത്രി 12 മണിക്കാണ് സംഭവം നടന്നത് വീട്ടിൽ വഴക്കിനെ തുടർന്നു യുവതി കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ആൺസുഹൃത്ത്
 ഫയർഫോഴ്സിനെ വിവരമറിയിച്ചു സംഭവസ്ഥലത്ത് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ യുവതിയെ രക്ഷിക്കുവാൻ കിണറ്റിലേക്ക് ഇറങ്ങി കിണറ്റിൽ ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിനു വേണ്ടി പെൺകുട്ടിയുടെ സുഹൃത്ത് കിണറിനോട് ചേർന്ന് നിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇറങ്ങുന്നത് കണ്ടുനിന്നു തുടർന്ന് പഴയ കിണർ ആയതുകൊണ്ട് കിണറിന്റെ ഒരു ഭാഗം ഇടിഞ്ഞ് യുവാവും കൂടി കിണറിൽ ഉണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ മുകളിലേക്ക് വീണു . സേഫ്റ്റി ബെൽറ്റ് കയറും ധരിച്ചത് കൊണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ വലിച്ച് മുകളിൽ കയറ്റാൻ പറ്റി ഗുരുതരമായ പരിക്കുപറ്റിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കൊട്ടാരക്കര ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചു അവിടെവെച്ച് മരണപ്പെടുകയാണ് ഉണ്ടായത് കിണറിൽ കിടക്കുന്ന അർച്ചന എന്ന 31 വയസ്സുള്ള ഈ യുവതിയെയും സുഹൃത്തായ ശിവകൃഷ്ണൻ 23 വയസ്സ് പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്തു