ഏകാന്തത: ഇന്ത്യയിലെ പുതുതലമുറയെ ബാധിക്കുന്ന ‘മാനസികാരോഗ്യ മഹാമാരി’

നൂറ്റമ്പത് കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയില്‍ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നടുവിലും ഏകാന്തത അതിവേഗം പടരുകയാണ്. തിരക്കേറിയ ജീവിതവും ഡിജിറ്റല്‍ ബന്ധങ്ങളും മനുഷ്യബന്ധങ്ങളുടെ ആഴം നഷ്ടപ്പെടുത്തുമ്പോള്‍ ഈ ‘അദൃശ്യ മഹാമാരി’ ഗുരുതുമായ മാനസികാരോഗ്യ പ്രശ്നമായി മാറുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) 2023ലെ പഠനപ്രകാരം നഗര ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഏകാന്തതയോ സാമൂഹിക അകലത്തിന്റെ ലക്ഷണങ്ങളോ കാണപ്പെടുന്നു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം, തൊഴില്‍ ആവശ്യത്തിനുള്ള കുടിയേറ്റം, പഠന-തൊഴില്‍ സമ്മര്‍ദ്ദങ്ങള്‍ ബന്ധങ്ങളെ ദുര്‍ബലമാക്കി. ദീര്‍ഘകാല ഏകാന്തത ദിവസേന 15 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ ദോഷമാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.


എന്നാല്‍ ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ ഇപ്പോഴും പരിമിതമാണ്. കോവിഡ്-19 കാലഘട്ടം ഈപ്രശ്നത്തെ കൂടുതല്‍ രൂക്ഷമാക്കി. ബന്ധങ്ങള്‍ വിച്ഛേദപ്പെട്ടതും സമൂഹ ഇടപെടലുകള്‍ പലര്‍ക്കും പഴയ ബന്ധങ്ങള്‍ പുനനിര്‍മിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നു. ഏകാന്തതയെ നേരിടാനുള്ള പ്രധാന മാര്‍ഗ്ഗം സഹാനുഭൂതിയും മനസ്സുതുറന്ന സംഭാഷണവുമാണ്.’ഒരു പുഞ്ചിരി, ഒരു സ്നേഹസംഭാഷണം,അല്ലെങ്കില്‍ ഒരാളെ കേള്‍ക്കാനുള്ള മനസ്സ്- ഇതാണ് ഈ മഹാമാരിക്കെതിരായ യഥാര്‍ത്ഥ ചികിത്സ’, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.