വർക്കലയിലെ ഹോട്ടലുകളിൽ നിന്നും നഗരസഭ ഹെൽത്ത് വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

വർക്കലയിൽ വീണ്ടും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു. സ്റ്റാർ പദവിയുള്ള ദി ഗേറ്റ് വേ ഹോട്ടൽ,ഹെലിപ്പാടിൽ പ്രവർത്തിക്കുന്ന സജോയിസ്, പാപനാശം ഹിന്ദുസ്ഥാൻ ഹോട്ടൽ, ഇന്ദ്രപ്രസ്ഥാ ബാർ മൈതാനം എന്നിവിടങ്ങളിൽ നിന്നാണ് വർക്കല നഗരസഭ ഹെൽത്ത് വിഭാഗം പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.