അതേസമയം, വിദ്യാര്‍ഥിനി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാന്‍ തീരുമാനമെടുത്തതായി കുട്ടിയുടെ പിതാവ് പറഞ്ഞു. ഈ സ്‌കൂളില്‍ പഠിക്കുന്നതില്‍ മാനസിക ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന കുട്ടിയുടെ ആവശ്യപ്രകാരമാണ് സ്‌കൂള്‍ മാറ്റുന്നതെന്നും സ്‌കൂളിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
വിഷയത്തില്‍ സ്‌കൂളിന് സംരക്ഷണം നല്‍കിയ ഹൈക്കോടതിക്ക് ഇന്ന് രാവിലെ പ്രിന്‍സിപ്പാള്‍ നന്ദി അറിയിച്ചിരുന്നു. സ്‌കൂള്‍ നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാണെങ്കില്‍ വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ തുടരാമെന്നും പ്രിന്‍സിപ്പാള്‍ പ്രതികരിച്ചിരുന്നു