ആഭിചാരക്രിയയ്ക്ക് കൂട്ടു നിന്നില്ല കൊല്ലം ആയൂരിൽ ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ്

കൊല്ലം:   ആഭിചാരക്രിയയ്ക്ക് കൂട്ടു നിൽക്കാത്തത്തിന് ഭാര്യയ്ക്ക് ക്രൂരപീഡനം. ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ചു പൊള്ളിച്ച് ഭർത്താവ്.

കൊല്ലം ആയൂർ വയ്ക്കലിൽ ഇട്ടിവിള തെക്കേതിൽ റജുല (35) യ്ക്കാണ് മുഖത്ത് പൊള്ളലേറ്റത്. 

ഭർത്താവ് സജീറിനെതിരെ റെജിലിയുടെ വീട്ടുകാർ ചടയമംഗലം പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ 9 മണിക്കാണ് സംഭവം.

 എന്തോ സാധനം ഭർത്താവ് ജപിച്ച് കൊണ്ടുവരികയും റെജില യോട് മുടി മുടി അഴിച്ചിട്ട് മുന്നിലിരിക്കുവാൻ പറഞ്ഞു.

 ഇതിന് കൂട്ടുനിൽക്കാത്തതിനുള്ള വിരോധം നിമിത്തം അടുപ്പിലിരുന്ന് തിളച്ച മീൻ കറി വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.

 റജിലയുടെ മുഖത്തും കഴുത്തിനും കയ്യിലും പരിക്കേറ്റു.

. മുഖത്ത് ഗുരുതരമായി പരിക്കേറ്റ റജുല ആശുപത്രിയിൽ ചികിത്സതേടി

 ഭർത്താവിന് വേണ്ടിയുള്ള തിരച്ചിൽ ചടയമംഗലം പോലീസ് ആരംഭിച്ചു .