31 റൺസുമായി ഷായ് ഹോപ്പും 14 റൺസുമായി ടെവിന്‍ ഇംലാച്ചുമാണ് ക്രീസിൽ. അലിക് അതനാസെ 41 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റ് കുൽദീപ് യാദവും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ടാം ദിനം 200 റൺസ് കൂടി കൂട്ടിച്ചേർത്തു. ജയ്‌സ്വാള്‍ 22 ഫോറിന്റെ അകമ്പടിയോടെ 175 റൺസ് നേടിയപ്പോൾ ഗിൽ 16 ഫോറും രണ്ട് സിക്‌സറുമടക്കം 129 റൺസുമായി പുറത്താകാതെ നിന്നു.
നിതീഷ് കുമാർ റെഡ്ഡിയും ( 43), ധ്രുവ് ജൂറെലും (44) ഭേദപ്പെട്ട പ്രകടനം നടത്തി. ഇന്നലെ സായ് സുദർശൻ (87), കെഎൽ രാഹുൽ (38) എന്നിവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു.