താ‍ഴേക്കിറങ്ങിയ സ്വർണവില വീണ്ടും ഉയരുന്നു

ഒരു ലക്ഷം കടക്കുമെന്ന പ്രതീതി ഉണ്ടാക്കിയെങ്കിലും താ‍ഴേക്കിറങ്ങിയ സ്വർണവില വീണ്ടും ഉയരുന്നു. ഇന്നലെ പവന് 91,720 രൂപയായിരുന്നു വില. ഇന്ന് പവന് 280 രൂപ കൂടി 92000 രൂപയായി. ഗ്രാമിന് 11,500 രൂപയായും വർധിച്ചിട്ടുണ്ട്. 35 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ 11,465 രൂപയായിരുന്നു ഒരു ഗ്രാമിന്‍റെ വില. ഇന്നലെ സ്വർണത്തിൽ വൻ ഇടിവുണ്ടായിരുന്നു. 600 രൂപയാണ് പവന് ഇന്നലെ കുറഞ്ഞത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊന്നിന്‍റെ വില സർവകാല റെക്കോഡിട്ടിരുന്നു. അന്ന് ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമായിരുന്നു വില. വിലയിടിവ് ആശ്വാസമായിരുന്നെങ്കിലും വീണ്ടും വില വർധിക്കുന്നത് ആശങ്കക്ക് വഴിയൊരുക്കിയിട്ടുണ്ട്.
അതേ സമയം, പല ദിവസവും സ്വർണവിലയിൽ രണ്ടുതവണ മാറ്റം വരുന്ന കാര്യവും ശ്രദ്ധേയമാണ്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍ പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങൾ കാര്യമായി ബാധിക്കുന്നത്.