ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും. ഇതുസംബന്ധിച്ച നിര്‍ണായക തെളിവുകളും എസ്ഐടി സംഘത്തിന് ലഭിച്ചു. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ്ഐടി സംഘം പിടിച്ചെടുത്തു.
നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. വീട്ടിൽ എട്ടു മണിക്കൂർ നീണ്ട പരിശോധനയിൽ നിർണായക രേഖകളുള്ള ഹാർഡ് ഡിസ്കും സ്വർണവും പണവും കണ്ടെത്തി. 2020നുശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയുടെ ആധാരം ഈടായി വാങ്ങികൊണ്ട് വട്ടിപ്പലിശക്ക് പണം നൽകി തുടങ്ങിയതെന്നാണ് കണ്ടെത്തൽ. നിരവധി പേരുടെ ഭൂമിയാണ് ഇതിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി കുടുംബാംഗങ്ങളുടെയും തന്‍റെയും പേരിലേക്ക് മാറ്റിയത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക സ്രോതസിൽ അടിമുടി ദുരൂഹത തുടരുകയാണ്. അതേസമയം, കേസിൽ പ്രതിചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും.