പൊന്നിന്റെ പോക്ക് ലക്ഷത്തിലേക്ക്; ഇന്നും സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില 91960 രൂപയായി. ഇന്നലെ ഒരു പവന് 91720 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണവില. 11495 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്.
വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് സ്വർണവില ഇടിയാൻ ആണ് സാധ്യത എന്നാണ്. ഒരുലക്ഷം വരും ദിവസങ്ങളിൽ തൊടുമെങ്കിലും അത് പിന്നീട് കുറയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഗാസ – ഇസ്രയേൽ യുദ്ധം അവസാനിച്ചതോടെ സ്വനവിലയിൽ ഇടിവ് സംഭവിക്കും എന്ന പ്രതീക്ഷിക്കുന്നവരാണ് കൂടുതലും. എന്നാൽ യുദ്ധം നിർത്തിയതിന്റെ അവസാന ദിനം മാത്രം സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരുന്നുള്ളു. എന്നാൽ പിന്നീട് കൂടുന്ന കാഴ്ചയാണ് ഉണ്ടായത്.