ചൊവ്വാഴ്ചയാണ് സംഭവം. തൊഴിലുറപ്പ് എഇ വിഷ്ണു സ്കൂട്ടറിന്റെ സെന്റർ ബോക്സിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്.
പഞ്ചായത്ത് ഓഫീസ് കോംബോണ്ടിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിൽനിന്ന് കൃത്രിമ താക്കോൽ ഉപയോഗിച്ച് ബോക്സ് തുറന്നായിരുന്നു മോഷണം. മോഷണ ദൃശ്യങ്ങൾ പഞ്ചായത്തിലെ സിസിടിവിയിൽ പതിഞ്ഞു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിൽ നഗരൂർ കരവാരം സ്വദേശി വിജയനാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. മുൻപ് പഞ്ചായത്ത് ഓഫീസ് കുത്തിത്തുറന്ന് മോഷണവും മോഷണ ശ്രമങ്ങളും നടന്നിരുന്നു. രാത്രിയിൽ ദുരൂപ സാഹചര്യത്തിൽ ഓഫീസ് കെട്ടിടത്തിന് തീപിടിച്ച് ഫയലുകൾ കത്തിനശിക്കാൻ സംഭവവും ഉണ്ടായി. ഇതോടെ സിസിടിവി സ്ഥാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ചതോടെ ഏതാനും നാളുകൾക്ക് മുമ്പാണ് സിസിടിവി സ്ഥാപിച്ചത്."ഇതിലാണ് ഇപ്പോൾ മോഷ്ടാവ് കുടുങ്ങിയത്