ഇന്നലെ നെടുമങ്ങാട് വെച്ച് ഉണ്ടായ എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കാണ് മർദനമേറ്റത്. അഴീക്കോട് വെച്ച് മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനാണ് മർദനമേറ്റത്. മൂന്ന് എസ്ഡിപിഐ പ്രവർത്തകർ ചേർന്ന് മർദിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. അതിനുപിന്നാലെ എസ്ഡിപിഐ പ്രവർത്തകന്റെ വീടിനും എസ്ഡിപിഐ ആംബുലൻസിനും നേരെ ആക്രമണം ഉണ്ടായി.അതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ ആംബുലൻസ് കത്തിയ നിലയിൽ കണ്ടെത്തിയത്. ഇരുസംഘടനകളും പരസ്പരം ആരോപണം ഉന്നയിച്ച് രംഗത്തെത്തി. നേരത്തേ തന്നെ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണിത്.