കണ്ണൂർ: സ്വർണം പവന് 97360 രൂപ കടന്നതോടെ സ്വർണ്ണ മോഷണം കൂടുന്നു. റോഡിലും ബസ്സിലും ട്രെയിനിലും ഒക്കെ മോഷ്ടാക്കൾ വിലസുകയാണ്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ കണ്ടാൽ മാല പറിച്ചുകൊണ്ട് ഓടുന്ന കേസുകൾ നിരവധി. അമ്പലത്തിൽ പോകുന്നവരെയും പള്ളിയിൽ പോകുന്നവരെയും ഒക്കെ മോഷ്ടാക്കൾ ലക്ഷ്യമിടുന്നുണ്ട്.
റെയിൽവേ അധികൃതർക്കും വേവലാതി. തീവണ്ടിയിൽ സ്വർണക്കവർച്ചക്കാരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുനൽകാൻ റെയിൽവേ പോസ്റ്റർ പുറത്തിറക്കി.
കൊങ്കൺ റെയിൽവേയിലും മറ്റുമാണ് കൂടുതാൽ സ്വർണ മോഷണം നടന്നുന്നത്.സ്വർണ്ണമെന്ന് തോന്നുന്ന ആഭരണങ്ങളും മോഷണം പോകുന്നു.
സ്വർണ്ണ പാദസ്വരവും മറ്റുമാണ് കൂടുതൽ മോഷണം പോകുന്നത്.
മുൻപ് മംഗളൂരുവിൽ മറുനാടൻ മോഷണസംഘത്തെ റെയിൽവേ സംരക്ഷണസേന പിടിച്ചിരുന്നു. ഇവർ മോഷ്ടിക്കാൻ എത്തുന്നതും മടങ്ങുന്നതും വിമാനത്തിലാണ്. കൊങ്കൺ, തിരുവനന്തപുരംമുതൽ മംഗളൂരുവരെ തീവണ്ടിയിൽ യാത്ര ചെയ്യും. നിശ്ചിത അളവ് മോഷ്ടിച്ച് കിട്ടിയാൽ അതുമായി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങും. അതേസമയം, കോച്ചുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തത് തിരിച്ചടിയാണ്. നിലവിൽ പുതിയ എൽഎച്ച്ബി കോച്ചുകളിൽ മാത്രമാണ് ക്യാമറയുള്ളത്.