കവർച്ചാ സംഘം സമീപിച്ചത് കള്ളപ്പണം വെളുപ്പിക്കാൻ എന്ന വ്യാജേനയാണ്. വ്യാജ ബിസിനസ് ഇടപാട് വഴി ഇരട്ടിലാഭം ലഭിക്കുമെന്നും 15 മുതൽ 25 % വരെ ലാഭം ലഭിക്കുമെന്നുമായിരുന്നു സംഘം പരാതിക്കാരന് വാഗ്ദാനം ചെയ്തത്. എൺപത് ലക്ഷത്തിന്റെ ഡീൽ ഉറപ്പിച്ച് രണ്ടുപേർ പണം വാങ്ങാനായി രണ്ടംഗ സംഘം സുബിന്റെ കടയിൽ എത്തി. പണം എണ്ണി തിട്ടപ്പെടുത്തി ശേഷം മുഖംമൂടി സംഘത്തെ വിളിച്ചുവരുത്തി സുബിനെ ആക്രമിച്ച് 80 ലക്ഷവുമായി രക്ഷപ്പെടുകയായിരുന്നു.പിടിയിലായ സജി കമ്മീഷൻ ഏജന്റായാണ് പ്രവർത്തിക്കുന്നത്. കള്ളപ്പണ സംഘത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി നൽകുന്നത് സജിയാണ്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. കടയുടമയും കവർച്ചാ സംഘവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കവർച്ച സംഘം പോയ വഴികളിലെ സിസിടിവി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. തോപ്പുംപടി സ്വദേശിയുടെ ഉടമസ്ഥയിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. സ്ഥാപന ഉടമയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.