*സംസ്ഥാനത്ത് 7 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്*

കേരളത്തിൽ ഉടനീളം ഇന്നും മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ ഇടിയോടുകൂടി മഴയുണ്ടാകും. തെക്കൻ ജില്ലകളിൽ തുടങ്ങുന്ന മഴ രാത്രിയോടെ വടക്കൻ ജില്ലകളിലേക്ക് വ്യാപിക്കും. തെക്കുകിഴക്കൻ അറബികടലിലെ ന്യൂനമർദം ശക്തികൂടിയ ന്യൂനമർദം ആയിട്ടുണ്ട്. നാളെയോടെ ഇത് തീവ്രമാകും. തെക്കൻ കേരളത്തിനു മുകളിൽ അന്തരീക്ഷച്ചുഴിയും കന്യാകുമാരി കടലിൽ ചക്രവാതചുഴിയും നിലനിൽക്കുന്നത് മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്. കനത്ത മഴയെ തുടർന്ന് ചില ജില്ലകളിൽ മിന്നൽപ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് മിന്നൽ പ്രളയ സാധ്യത.