സ്കൂൾ ബസ്സില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ തേനീച്ച കൂട്ടത്തിന്റെ ആക്രമണം 7 വയസുകാരിക്ക് ദാരുണാന്ത്യം

സ്കൂൾ ബസ്സില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്ന് പോകുമ്പോള്‍ തേനീച്ച കൂട്ടത്തിന്റെ ആക്രമണം 7 വയസുകാരിക്ക് ദാരുണാന്ത്യം. 2ാം ക്ലാസ് വിദ്യാർഥിനിയാണ്...

തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്ന വിദ്യാർത്ഥിനി മരിച്ചു. പുത്തൂർ പദ്‌നൂർ ഗ്രാമത്തിലെ കൂട്ടേലു സ്വദേശിയായ കിരണിൻ്റെ മകൾ ജിഷയാണ് മരിച്ചത്...

വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ ആക്രമണം. നിലവിളി കേട്ട് പ്രദേശവാസിയായ നാരായൺ അവരെ രക്ഷിക്കാൻ ഓടിയെത്തി, പക്ഷേ തേനീച്ചകൾ അദ്ദേഹത്തേയും കുത്തി. ജിഷയുടെ നില ഗുരുതരമായപ്പോള്‍ മംഗളൂരുവിലെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....