കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയത്. ആഗോളവിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് വില കൂടിയത്. ഇന്നലെ 3890 ഡോളറായിരുന്ന ട്രോയ് ഔണ്‍സിന് ഇന്ന് രാവിലെ 3,964 ഡോളറും ഉച്ചക്ക് 4,018 ഡോളറുമായി. നിലവില്‍ വര്‍ധനവിന്റെ ട്രെന്റാണ് കാണിക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് രാവിലെ 60 രൂപയും ഉച്ചക്ക് 65 രൂപയും കൂടി 9275 രൂപയായി. ഈ മാസം 17നായിരുന്നു സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന വിലയായ 97,360 രൂപയില്‍ എത്തിയത്. പിന്നീട് വിപണി ചാഞ്ചാടുന്നതാണ് കണ്ടത്.