ശ്വാസംമുട്ടി വലഞ്ഞ് ഡല്‍ഹി: വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു

ഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തില്‍ ശ്വാസംമുട്ടി വലഞ്ഞ് ഡല്‍ഹി. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത് 409 പോയിന്റ്.

മലിനീകരണം കുറയ്ക്കാന്‍ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ദീപാവലിക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതും മലിനീകരണം രൂക്ഷമാക്കാന്‍ കാരണമായിട്ടുണ്ട്. അതേസമയം മലിനീകരണം ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികള്‍ വീട്ടില്‍ കഴിയണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശിച്ചു.മലിനീകരണം കുറഞ്ഞ ‘ഹരിത പടക്കങ്ങള്‍’ ഉപയോഗിക്കണമെന്ന നിര്‍ദേശം ഹൈക്കോടതി മുന്നോട്ട് വെച്ചിരുന്നെങ്കിലും ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പടക്ക വിപണികളെല്ലാം സജീവമായിരുന്നു.