രോഹിത്തും ശ്രേയസും മടങ്ങിയതോടെ അടിതെറ്റി ഇന്ത്യ, രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ 265 റണ്‍സ്


ഓസീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ മധ്യനിരതാരം ശ്രേയസ് അയ്യര്‍ മികച്ച ഫോമില്‍. 77 പന്തില്‍ ഏഴ് ഫോറുകള്‍ അടക്കം 61 റണ്‍സാണ് അയ്യര്‍ നേടിയത്. തുടര്‍ന്ന് താരം പുറത്തായി. ക്രീസില്‍ ഇപ്പോള്‍ അക്‌സര്‍ പട്ടേല്‍ (13) കെ. എല്‍. രാഹുല്‍ (1) എന്നിവരാണ്.

മുന്‍പ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. 97 പന്തില്‍ ഏഴ് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 73 റണ്‍സ് നേടിയ രോഹിത്, മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഹേസല്‍വുഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.


വിരാട് കോഹ്ലി (0), ശുഭ്മാന്‍ ഗില്‍ (9) എന്നിവര്‍ വീണ്ടും നിരാശപ്പെടുത്തി. 33 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 166. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചിരുന്നു. ആദ്യ മത്സരം ഏഴ് വിക്കറ്റിന് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ ഈ മത്സരം നിര്‍ണായകമാണ്