23-10-2025
ഇന്ത്യൻ പ്രസിഡന്റ് ശിവഗിരിയിൽ വരുമ്പോൾ താഴെപ്പറയുന്ന ക്രമീകരണങ്ങളാണ് ഏർപ്പാടാക്കിയിട്ടുള്ളത്.
1. പ്രസിഡണ്ടിനെ കാണാൻ ഓഡിറ്റോറിയത്തിൽ കയറുന്നവർക്ക് തിരിച്ചറിയൽ രേഖ
ഉണ്ടായിരിക്കണം ആധാർ, ഡ്രൈവിംഗ് ലൈസൻസ് etc.
2. രാവിലെ 10 മണി മുതൽ പ്രവേശനം ആരംഭിക്കും.
3. മൊബൈൽ ഫോൺ കൈവശം വയ്ക്കാം.
4. വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളിൽ കൊണ്ട് കയറാൻ പാടില്ല.
5. ആധാർ ശിവഗിരി ആലിന് സമീപം ഒരുക്കുന്ന ഇൻഫർമേഷൻ കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങി ഓഡിറ്റോറിയത്തിൽ പ്രവേശിക്കാം.
6. ഓഡിറ്റോറിയത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ പ്രസിഡന്റിന്റെ പരിപാടി കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാൻ കഴിയില്ല.
7. ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിരിക്കുന്ന കസേരകൾ നിറഞ്ഞുകഴിഞ്ഞാൽ പ്രവേശന കവാടം ക്ലോസ് ചെയ്യുന്നതാണ്.
8. പ്രസിഡന്റിന്റെ പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം വാങ്ങാം. ഈ ഭക്ഷണം പ്രവർത്തകരുടെ വാഹനങ്ങളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ വീടുകളിലോ
കൊണ്ടുപോയി കഴിക്കാവുന്നതാണ്.
10. പ്രവർത്തകരുടെ വാഹനങ്ങൾ ശിവഗിരി സ്കൂൾ, ശിവഗിരി സെൻട്രൽ സ്കൂൾ, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളിൽ സൗകര്യപ്രദമായ പാർക്കിംഗ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. മറ്റൊരിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല
എല്ലാവരും നിയമങ്ങൾ പാലിച്ച് പങ്കെടുത്ത് രാഷ്ട്രപതിയുടെ സന്ദർശനം വൻവിജയമാക്കണം