ഇന്ത്യഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു.

ക്യാന്‍ബറ: ഇന്ത്യഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയുടെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ 97 റണ്‍സിന് 1 വിക്കറ്റ് എന്ന ശക്തമായ നിലയിലായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 24 പന്തില്‍ 39 റണ്‍സും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 20 പന്തില്‍ 37 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.അഭിഷേക് ശര്‍മ 14 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം പിടിച്ചു. പെയ്‌സ് അറ്റാക്കില്‍ ജസ്പ്രീത് ബുംറക്കും ഹര്‍ഷിത് റാണയ്ക്കും അവസരം ലഭിച്ചു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കും.