ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 ഇന്ന്.

ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ ആദ്യ ടി20 ഇന്ന്. ഏകദിന പരമ്പര നഷ്ടമായെങ്കിലും ടി20യില്‍ പിടിമുറുക്കാനാണ് സൂര്യകുമാര്‍ യാദവിന്റെയും പിള്ളേരുടെയും തീരുമാനം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45ന് കാന്‍ബെറയിലാണ് മത്സരം.

ഒരു മത്സരം പോലും തോല്‍ക്കാതെ ഏഷ്യാ കപ്പ് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഒരു മത്സരം മാത്രമാണ് ഇന്ത്യക്ക് വിജയിക്കാനായത്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപണ്‍ ചെയ്യുമെന്നാണ് കരുതുന്നത്.തുടര്‍ന്ന് തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഇറങ്ങിയേക്കും. സഞ്ജു സാംസണ്‍ അഞ്ചാമതാകും. ശിവം ദുബെ ആറാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങും. ബോളിങ് നിരയില്‍ വരുണ്‍ ചക്രവര്‍ത്തി ഉണ്ടാകുമെങ്കിലും കുല്‍ദീപ് യാദവ് ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിങ് എന്നിവരായിരിക്കും ഫാസ്റ്റ് ബോളിങ് ഒപ്ഷനുകള്‍.

സാധ്യതാ ഇലവന്‍ ഇങ്ങനെ: അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിങ്.