ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അനായാസ വിജയം. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ കീഴടക്കിയത്. 125 റണ്‍സിന് ഇന്ത്യയെ ഓള്‍ഔട്ടാക്കിയ ഓസ്‌ട്രേലിയ മറുപടി ബാറ്റിങ്ങില്‍ രണ്ട് നാല് ഓവറും നാല് പന്തും ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഓസീസ് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.