മലയാള സിനിമയുടെ മുഖശ്രീ ....ശ്രീവിദ്യ ഓർമ്മയായിട്ട്ഇന്ന് 19വർഷം .

ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി 
1953 ജൂലൈ 24 ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ
 ജനനം.

ചെറുപ്പം മുതൽക്കുതന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യയുടെ ബാല്യം :. പതിമൂന്നാമത്തെ 
വയസ്സിൽ
 ‘തിരുവുൾ ചൊൽ‌വർ’‍ 
എന്ന തമിഴ് സിനിമയിലെ 
ഒരു ചെറിയ വേഷത്തിലൂടെ
സിനിമയിൽ തുടക്കം. 


എൻ.ശങ്കരൻ നായർ സംവിധാനം ചെയ്ത്
 1969 ഒക്ടോബർ 8 ന് പുറത്തിറങ്ങിയ ചട്ടമ്പിക്കവല എന്ന ചിത്രത്തിൽ 
സൂസി എന്ന കഥാപാത്രത്തിലുടെ 
സത്യന്റെ നായികയായി പതിനാറാമത്തെ വയസ്സിൽ മലയാള സിനിമയിലും
ശ്രദ്ധേയമായ തുടക്കം ...

കുസൃതികലർന്നനോട്ടവും 
നിഷ്കളങ്കമായ ചിരിയുമുള്ള 
ശ്രീവിദ്യ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു

‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച’, ‘
ആദാമിന്റെ വാരിയെല്ല്’, ‘
എന്റെ സൂര്യപുത്രിക്ക്
’ എന്നിവ തുടങ്ങിശ് ശ്രദ്ധേയമായ
എത്രയെത്ര ചിത്രങ്ങൾ!

ചെണ്ടയിലെ സുമതി,
രചനയിലെ ശാരദ
ആദാമിന്റെ വാരിയെല്ലിലെ ആലീസ്
പഞ്ചവടിപ്പാലത്തിലെ മണ്ഡോദരി അമ്മ
ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ രോഹിണി ....
അയലത്തെ സുന്ദരിയിലെ മാലിനി ....
അങ്ങനെയെത്രയെത്ര കഥാപാത്രങ്ങൾ ഈ മുഖശ്രീയിലൂടെ നാം കണ്ടു ....

1979- ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും
1983- ൽ രചനയിലെ അഭിനയത്തിനും
1992-ൽ ദൈവത്തിന്റെ വികൃതികൾ 
എന്ന ചിത്രത്തിലെ അഭിനയത്തിനും 
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ്
ഈ കലാകാരിയെത്തേടിയെത്തി ......

അയലത്തെ സുന്ദരി എന്ന ചിത്രത്തിൽ ജയചന്ദ്രനോടൊപ്പം,ഹേമ മാലിനി ഹേമന്ത സന്ധ്യാ മോഹിനി എന്ന ഗാനവും

ഒരു പൈങ്കിളിക്കഥ എന്ന ചിത്രത്തിൽ ബാലചന്ദ്ര മേനോനോടൊത്ത് "
ആന കൊടുത്താലും കിളിയേ എന്ന ഗാനവും ആലപിച്ചു ....
കൂടാതെ നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിൽ ചെല്ലക്കാറ്റ് എന്നു തുടങ്ങുന്ന ഗാനത്തിൽ എം.ജി.ശ്രീകുമാറിനും ചിത്രയോടുമൊപ്പവും ....

നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച ഈ അനുഗൃഹീത കലാകാരി
53-> മത്തെ വയസ്സിൽ 
2006 ഒക്ടോബർ 19 ന്‌ ഓർമ്മയായി ...
 ഓർമ്മയ്ക്കുമുമ്പിൽ 
പ്രണാമം