സ്വർണവിലയിൽ ചാഞ്ചാട്ടം; ഉച്ചയ്ക്ക് ശേഷം 1600 രൂപയുടെ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം. ഉച്ചയ്ക്ക് ശേഷം ഒരു പവൻ സ്വർണത്തിന് 1600 രൂപയുടെ ഇടിവ് . ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 95760 രൂപയായി കുറഞ്ഞു. രാവിലെ ഒരു പവന് 97360 രൂപയായിരുന്നു.ഇന്ന് രാവിലെ ഒരു പവന് 1,520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന് സ്വർണത്തിന് 97360 രൂപയായിരുന്നു നിരക്ക്. ഇന്നലെ ഒരു പവന് സ്വർണത്തിന് 95840 രൂപയായിരുന്നു. ഇതാണ് ഒറ്റയടിക്ക് കൂടിയത്. 12,170 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ രാവിലത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്ന് രാവിലെ സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓരോ ദിവസവും രണ്ടും മൂന്നും തവണയാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായികൊണ്ടിരിക്കുന്നത്. സ്വർണവില കൂടുന്നത് ഏറെ ബാധിക്കുന്നത് വിവാഹ പാർട്ടിക്കാരെയാണ്.