റെക്കോഡില്‍നിന്ന് താഴേക്ക്; പവന് 1360 രൂപ കുറഞ്ഞു

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 11,210 രൂപയും ഒരു പവന്‍ സ്വണ്ണത്തിന് 89,680 രൂപയുമായി.

ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രായ് ഔണ്‍സിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 4058-60 ഡോളര്‍ വരെ പോയിരുന്നു.ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയായിരുന്നു. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വര്‍ണവിലയില്‍ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തില്‍ ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവന്‍ വില 90,880 രൂപയായും ഉയര്‍ന്നിരുന്നു.