» *സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ*

സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ
2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനുള്ള തീയതിയും സമയവും സ്ഥലവും സംബന്ധിച്ച അന്തിമ ലിസ്റ്റായി. ഒക്ടോബര്‍ 13, 14, 15, 16, 18, 21 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുന്നത്.

ഒക്ടോബര്‍ 13ന് രാവിലെ 10 മുതല്‍ പാറശ്ശാല, കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പൂവ്വാര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവ, ഇലകമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും ഉച്ചയ്ക്ക് 2 മുതല്‍ ചെമ്മരുതി, മണമ്പൂര്‍, ഒറ്റൂര്‍, മാറനല്ലൂര്‍, ബാലരാമപുരം, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, കല്ലിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും നറുക്കെടുപ്പ് നടക്കും.

ഒക്ടോബര്‍ 14ന് രാവിലെ 10 മുതല്‍ വെള്ളറട, കുന്നത്തുകാല്‍, കൊല്ലയില്‍, പെരുങ്കടവിള, ആര്യങ്കോട്, ഒറ്റശേഖരമംഗലം, കള്ളിക്കാട്, അമ്പൂരി എന്നീ ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് നടത്തുക. രാവിലെ 11.30 മുതല്‍ അണ്ടൂര്‍ക്കോണം, കഠിനംകുളം, മംഗലപുരം, പോത്തന്‍കോട്, അഴൂര്‍ എന്നിവയുടേയും നടക്കും.

ഒക്ടോബര്‍ 15ന് രാവിലെ 10 മുതല്‍ കരകുളം, അരുവിക്കര, വെമ്പായം, ആനാട്, പനവൂര്‍, വാമനപുരം, മാണിക്കല്‍, നെല്ലനാട്, പുല്ലമ്പാറ എന്നീ പഞ്ചായത്തുകളിലേയും ഉച്ചയ്ക്ക് 2 മുതല്‍ നന്ദിയോട്, പെരിങ്ങമ്മല, കല്ലറ, പാങ്ങോട്, അതിയന്നൂര്‍, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാല്‍, വെങ്ങാനൂര്‍ എന്നീ പഞ്ചായത്തുകളിലേയും നറുക്കെടുപ്പ് നടക്കും.

ഒക്ടോബര്‍ 16ന് രാവിലെ 10 മുതല്‍ കാട്ടാക്കട, വെള്ളനാട്, പൂവച്ചല്‍, ആര്യനാട്, വിതുര, കുറ്റിച്ചല്‍, ഉഴമലയ്ക്കല്‍, തൊളിക്കോട്, പുളിമാത്ത്, കരവാരം, നഗരൂര്‍, പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, നാവായിക്കുളം, മടവൂര്‍, പള്ളിക്കല്‍, അഞ്ചുതെങ്ങ്, വക്കം, ചിറയിന്‍കീഴ്, കിഴുവില്ലം, മുദാക്കല്‍, കടയ്ക്കാവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പും നടക്കും.

പാറശ്ശാല, അതിയന്നൂര്‍, നേമം, പോത്തന്‍കോട്, പെരുങ്കടവിള, വെള്ളനാട്, കിളിമാനൂര്‍, വാമനപുരം, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതല്‍ നടക്കും.

ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം ജില്ലാ പഞ്ചയത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും