സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. സര്‍വകാല റെക്കോഡില്‍നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 95,840 രൂപയും ഗ്രാമിന് 11,980 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,262.59 ഡോളര്‍ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 9905 രൂപയാണ് വില. 14 കാരറ്റിന് 7680 രൂപയും ഒമ്പത് കാരറ്റിന് 4970 രൂപയുമായി കുറഞ്ഞു. വെള്ളിവില ഗ്രാമിന് 14 രൂപ കുറഞ്ഞ് 180 രൂപയായി.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്. ഒരു ലക്ഷം കടക്കാന്‍ വെറും 2640 രൂപ മാത്രം ബാക്കിനില്‍ക്കെയാണ് സ്വര്‍ണ വില കൂപ്പുകുത്തിയത്.