ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിര്‍‍ത്തിവച്ചുള്ള അടിയന്തിര അറ്റകുറ്റപണികള്‍‍ നടക്കുന്നതിനാൽ നാളെ (26.10.25) വൈദ്യുതി മുടങ്ങും*

ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ നിന്നും വൈദ്യുതി വിതരണം പൂര്‍ണ്ണമായി നിര്‍‍ത്തിവച്ചുള്ള അടിയന്തിര അറ്റകുറ്റപണികള്‍‍ അനിവാര്യമായി വന്നിരിക്കുകയാണ്. ആയതിനാല്‍ 110 കെ.വി. സബ്സ്റ്റേഷന്‍‍ ആറ്റിങ്ങല്‍‍, 33 കെ.വി. സബ്സ്റ്റേഷന്‍ കടയ്ക്കാവൂര്‍, 33 കെ.വി. സബ്സ്റ്റേഷന്‍ വെഞ്ഞാറമൂട്, ‍33 കെ.വി. സബ്സ്റ്റേഷന്‍ കച്ചേരി എന്നീ സബ്സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന അവനവഞ്ചേരി, ആറ്റിങ്ങല്‍, ചിറയിന്‍‍കീഴ്, നഗരൂര്‍, വാമനപുരം, വെഞ്ഞാറമൂട്, കടയ്ക്കാവൂര്‍‍, വക്കം, കന്യാകുളങ്ങര എന്നീ ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ 26.10.2025 (ഞായറാഴ്ച)‍ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങാന്‍ സാധ്യതയുണ്ടെന്ന് ആറ്റിങ്ങല്‍ 110 കെ.വി. സബ്സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍‍ജിനീയര്‍ അറിയിച്ചു.