പുതിയ ആധാര്‍ നിയമം അനുസരിച്ച് നിലവില്‍ ഉള്ള മാറ്റങ്ങള്‍
പുതിയ ആധാര്‍ നിയമം അനുസരിച്ച് പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംങ് ലൈസന്‍സ്, റേഷന്‍കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ രേഖകള്‍ തുടങ്ങിയ സര്‍ക്കാര്‍ ഡേറ്റാബേസുമായി ലിങ്ക് ചെയ്തുകൊണ്ട് Unique Identification Authority of India (UIDAI) നിങ്ങളുടെ വിവരങ്ങള്‍ സ്വയമേ പരിശോധിക്കും.
പുതിയ മാറ്റങ്ങള്‍ അനുസരിച്ച് ആധാര്‍ വിശദാംശങ്ങള്‍, അതായത് പേര്, വിലാസം മുതലായവ എന്‍റോള്‍മെന്റ് സെന്ററുകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് പരിഷ്‌കരിച്ചിരുന്നു. അതേസമയം ഓണ്‍ലൈന്‍ വിലാസ അപ്‌ഡേറ്റുകള്‍ 2025 പകുതി വരെ സൗജന്യമായി തുടര്‍ന്നു. ആധാര്‍ - പാന്‍ ലിങ്കിംഗ് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാ പാന്‍ ഉടമകളും 2025 ഡിസംബര്‍ 31 നകം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യണം. അല്ലെങ്കില്‍ 2026 ജനുവരി 1 മുതല്‍ പാന്‍ ഉപയോഗശൂന്യമാക്കപ്പെടും. ഇപ്പോള്‍ കൈവൈസി നിയമങ്ങളും ലളിതമാക്കിയിട്ടുണ്ട്. ആധാര്‍ ഒടിപി, നേരിട്ടുളള പരിശോധന എന്നിവ വഴി ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്തൃ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല ആധാര്‍ കാര്‍ഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
