മാല വീടിനു പുറത്ത് വേസ്റ്റ് കൂനയില്‍ നിന്നാണ് കിട്ടിയതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പരാതിക്കാരി ഓമനാ ഡാനിയലിന്റെ വീട്ടിനുള്ളില്‍ നിന്ന് തന്നെയാണ് മാല കിട്ടിയത്. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്.
‘ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ സന്തോഷം എന്ന് പറയാന്‍ പറ്റില്ല. സ്‌റ്റേഷനില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ല. അതാണ് എന്നെ വല്ലാതെ തളര്‍ത്തുന്നത്. ആ കുറ്റം എന്റെ തലയില്‍ വെച്ചുകെട്ടാന്‍ പൊലീസ് കുറേ ശ്രമിച്ചു. ചെയ്യാത്തൊരു തെറ്റാകുമ്പോള്‍ എന്തായാലും സത്യം പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഓമന ഡാനിയല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല. ഞാന്‍ മൂന്ന് ദിവസമാണ് ആ വീട്ടില്‍ ജോലിക്ക് പോയത്. പക്ഷെ മാല കിട്ടിയില്ല എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്നെ ജയിലിലേക്ക് കൊണ്ടുപോയേനെ. മാല കിട്ടിയെന്ന് പൊലീസ് പറഞ്ഞില്ല.ആത്മഹത്യയുടെ വക്കിലേക്ക് പൊലീസ് എന്നെ കൊണ്ടെത്തിച്ചു,’ ബിന്ദു പറഞ്ഞു.
വീട്ടുടമ ഓമന ഡാനിയലിന്റെ സ്വര്‍ണ്ണാഭരണം കാണാനില്ലെന്ന പരാതിയില്‍ പേരൂര്‍ക്കട പൊലീസ് ആണ് ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ കേസെടുത്തത്. പരാതി നല്‍കിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പൊലീസ് കസ്റ്റഡിലെടുത്തു