വർക്കലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വർക്കല പണയിൽ കടവ് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

പണയിൽ കടവ് നിന്നും വർക്കലയിലേക്ക് പോയ കാറും വർക്കലയിൽ നിന്ന് പണയിൽ കടവ് ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്.വർക്കല കാപ്പിൽ സ്വദേശിയായ 35 വയസ്സുള്ള പ്രദീപിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അകത്തുമുറി സ്വദേശിയായ 36 വയസ്സുള്ള ഷിബു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ഗുരുതര പരിക്കുക്കുകളുടെ ചികിത്സയിൽ തുടരുകയാണ്.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ പിൻവശത്തിരുന്ന ഷിബു തെറിച്ച് റോഡരികിലുള്ള വീട്ടിൻ്റെ മതിലിനു മുകളിലൂടെ മറുവശത്ത് വീഴുകയായിരുന്നു.