*വലിയ വാഹനങ്ങൾ വെഞ്ഞാറമൂട് വഴി വരുന്നത് ഒഴിവാക്കണം* *കൂടുതൽ നിയന്ത്രണം*

 വെഞ്ഞാറമൂട്ടിൽ മേൽപ്പാല നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച പശ്ചാത്തലത്തിൽ കൂടുതൽ ഗതാഗത നിയന്ത്രണം ​... കൊട്ടാരക്കര ഭാഗത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കിളിമാനൂരിൽനിന്ന്‌ തിരിഞ്ഞ് നഗരൂർ വഴി ആലങ്കോട് എത്തി എൻഎച്ചിൽ പ്രവേശിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോകണം. കൊട്ടാരക്കരയിൽനിന്ന്‌ പോത്തൻകോട്, കഴക്കൂട്ടം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ അമ്പലമുക്കിൽനിന്ന്‌ തിരിഞ്ഞ് ബൈപാസ് കേറി പിരപ്പൻകോട് എത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്. തിരുവനന്തപുരം നഗരത്തിൽനിന്ന്‌ എംസി റോഡ് വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട കെഎസ്ആർടിസി ഒഴികെയുള്ള ചരക്ക് ഹെവി വാഹനങ്ങൾ കഴക്കൂട്ടത്ത് എത്തി ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന്‌ തിരിഞ്ഞ് കിളിമാനൂരിലെത്തി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. ​വട്ടപ്പാറയിൽനിന്ന്‌ കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കന്യാകുളങ്ങരയിൽനിന്ന്‌ തിരിഞ്ഞ് പോത്തൻകോട് വഴി മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന്‌ തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിക്കണം. ​പോത്തൻകോട് ഭാഗത്തുനിന്ന്‌ വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മംഗലപുരം ഭാഗത്തെത്തി എൻഎച്ചിൽ പ്രവേശിച്ച് ആറ്റിങ്ങൽ വഴി ആലങ്കോട് നിന്ന്‌ തിരിഞ്ഞ് കിളിമാനൂർ വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. ​പോത്തൻകോട് ഭാഗത്തുനിന്ന്‌ വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി വാഹനങ്ങൾ സമന്വയ നഗറിൽ എത്തി ഇടത്തേക്ക് തിരിഞ്ഞ് ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്തേക്ക് യാത്ര ചെയ്യണം. ​തിരുവനന്തപുരം ഭാഗത്തുനിന്ന്‌ വരുന്ന ലൈറ്റ് വാഹനങ്ങൾ പിരപ്പൻകോട് നിന്ന്‌ ബൈപാസ് വഴി നാഗരുകുഴി കുറ്റിമൂട് എത്തി അമ്പലമുക്കുനിന്ന്‌ എംസി റോഡിൽ പ്രവേശിക്കണം. ​ തിരുവനന്തപുരം ഭാഗത്തുനിന്ന്‌ വരുന്ന കെഎസ്ആർടിസിതൈക്കാട് എത്തി സമന്വയനഗർ വഴി ആറ്റിങ്ങൽ റോഡിലുള്ള പാക്കിസ്ഥാൻ മുക്കിലെത്തി വെഞ്ഞാറമൂട് ഭാഗത്ത് പ്രവേശിക്കണം