ഗുഡ്സ് ട്രെയിനിന് മുകളിൽ നിന്ന് ഷോക്കേറ്റത് പാളം മുറിച്ചു കടക്കുന്നതിനിടെ; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്
കോട്ടയം: കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്. ഈ മാസം 9 നാണ് ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി പാളം കടക്കുന്നതിനിടെ വിദ്യാർത്ഥിക്ക് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്. കടുത്തുരുത്തി പോളിടെക്നിക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥിയായിരുന്നു അദ്വൈത്.