കുളത്തുപ്പുഴ മാർത്താണ്ടൻ കരയിലായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചാണ് അപകടമുണ്ടായത്. എട്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. അപകടത്തില്‍ ജീപ്പിലുണ്ടായിരുന്ന അറുപത്തിയഞ്ചുകാരിയായ ഓമന ആണ് മരിച്ചത്.അപകട സ്ഥലത്തെത്തിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. പരുക്കേറ്റ മറ്റുള്ളവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.