കൊല്ലത്ത് മഠത്തില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് മഠത്തില്‍ കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശി മേരി സ്‌കൊളാസ്റ്റിക്ക( 33 ) ആണ് മരിച്ചത്. മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെത്തിരുന്നു. വ്യക്തിപരായ പ്രശ്‌നങ്ങളാണ് കാരണമാണ് മരണത്തിന് പിന്നിലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്ന് വര്‍ഷമായി മേരി സ്‌കൊളാസ്റ്റിക്ക മഠത്തില്‍ താമസിച്ചുവരികയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. രണ്ടുദിവസം മുന്‍പ് വീട്ടുക്കാര്‍ മഠത്തിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.