കോയമ്പത്തൂരില്‍ ജോലി നോക്കുകയായിരുന്ന ശ്യാം ഇന്നലെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിനു പിന്നാലെ ഇയാള്‍ ഭാര്യയെയും മകനെയും മര്‍ദിച്ചിരുന്നു. ഇവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെട്ടതിനു പിന്നാലെ ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഇരുവിഭാഗത്തോടും ഇന്നു പത്തിന് സ്‌റ്റേഷനില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ഇന്ന് പ്രമീള സ്‌റ്റേഷനിലെത്തിയെങ്കിലും ശ്യാമും അമ്മയും എത്തിയില്ല. പുലര്‍ച്ചെ നാലിന് വസന്തയും ശ്യാമും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ശ്യാമിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നാലെ വസന്തയെ പ്രമീള വിളിച്ചപ്പോള്‍ അടുത്ത ഓണം വരെ ഞങ്ങള്‍ ഒരിടം വരെ പോകുകയാണെന്നും തിരക്കേണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നെ ഇവരെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.